Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : US Submarine

യുഎസ് അന്തർവാഹിനി റഷ്യൻ തീരത്ത്; പുടിന് ട്രംപിന്‍റെ മുന്നറിയിപ്പ്

ടോ​​​ക്കി​​​യോ: റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ൻ മി​​​സൈ​​​ലു​​​ക​​​ൾ പ​​​രീ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം യു​​​ക്രെ​​​യ്ൻ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക​​​യാ​​​ണു വേ​​​ണ്ട​​​തെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ആ​​​ണ​​​വ അ​​​ന്ത​​​ർ​​​വാ​​​ഹി​​​നി റ​​​ഷ്യ​​​ൻ തീ​​​ര​​​ത്തു​​​ണ്ടെ​​​ന്നും ട്രം​​​പ് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി.

ആ​​​ണ​​​വ റി​​​യാ​​​ക്‌​​​ട​​​ർ എ​​​ൻ​​​ജി​​​ൻ ഘ​​​ടി​​​പ്പി​​​ച്ച ബു​​​റെ​​​വെ​​​സ്റ്റ്നി​​​ക് ക്രൂ​​​സ് മി​​​സൈ​​​ൽ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പ​​​രീ​​​ക്ഷി​​​ച്ചു​​​വെ​​​ന്നു റ​​​ഷ്യ അ​​​റി​​​യി​​​ച്ച​​​തി​​​നോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ട്രം​​​പ്. പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ 14,000 കി​​​ലോ​​​മീ​​​റ്റ​​​ർ മി​​​സൈ​​​ൽ പ​​​റ​​​ന്നു​​​വെ​​​ന്നാ​​ണു റ​​​ഷ്യ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​ത്.

“ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ആ​​​ണ​​​വ അ​​​ന്ത​​​ർ​​​വാ​​​ഹി​​​നി​​​യെ​​​യാ​​​ണ് അ​​​മേ​​​രി​​​ക്ക റ​​​ഷ്യ​​​ൻ തീ​​​ര​​​ത്തേ​​​ക്ക് അ​​​യ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ന്നു​​​വ​​​ച്ചാ​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ ആ​​​യു​​​ധ​​​ത്തി​​​ന് 14,000 കി​​​ലോ​​​മീ​​​റ്റ​​​ർ പ​​​റ​​​ക്കേ​​​ണ്ട​​​തി​​​ല്ല. ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ തീ​​​രേ​​​ണ്ട യു​​​ക്രെ​​​യ്ൻ യു​​​ദ്ധം നാ​​​ലാം വ​​​ർ​​​ഷ​​​ത്തി​​​ലെ​​​ത്തി.

പു​​​ടി​​​ൻ മി​​​സൈ​​​ലു​​​ക​​​ൾ പ​​​രീ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നാ​​​ണു നോ​​​ക്കേ​​​ണ്ട​​​ത്”-ട്രം​​പ് പ​​റ​​ഞ്ഞു.

അ​​​മേ​​​രി​​​ക്ക എ​​​പ്പോ​​​ഴും മി​​​സൈ​​​ലു​​​ക​​​ൾ പ​​​രീ​​​ക്ഷി​​​ക്കാ​​​റു​​​ണ്ടെ​​​ന്നും ട്രം​​​പ് പ​​​റ​​​ഞ്ഞു. റ​​​ഷ്യ അ​​​മേ​​​രി​​​ക്ക​​​യോ​​​ടു ക​​​ളി​​​ക്കാ​​​ൻ മു​​​തി​​​രാ​​​റി​​​ല്ല. അ​​​മേ​​​രി​​​ക്ക​​​യ്ക്കു റ​​​ഷ്യ​​​യോ​​​ടു ക​​​ളി​​​ക്കാ​​​നും താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ദേ​​​ശീ​​​യ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ​​​ക്ക​​​നു​​​സ​​​രി​​​ച്ചാ​​​ണ് ആ​​​യു​​​ധ​​​ങ്ങ​​​ൾ പ​​​രീ​​​ക്ഷി​​​ക്കു​​​ന്ന​​​തെ​​​ന്നു ക്രെം​​​ലി​​​ൻ വ​​​ക്താ​​​വ് ദി​​​മി​​​ത്രി പെ​​​സ്കോ​​​വ് ട്രം​​​പി​​​നു മ​​​റു​​​പ​​​ടി ന​​​ല്കി.

മി​​​സൈ​​​ൽ പ​​​രീ​​​ക്ഷ​​​ണം അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യു​​​ള്ള റ​​​ഷ്യ​​​യു​​​ടെ ബ​​​ന്ധ​​​ത്തെ ബാ​​​ധി​​​ക്കി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ടി​​​ച്ചേ​​​ർ​​​ത്തു.

Latest News

Up